പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ജൂലായ് ഏഴ് വ്യാഴാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം അടിയന്തിരപ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയും പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.
പ്രതിപക്ഷ നിരയിലുള്ള കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് സഭയില്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടി.












Click it and Unblock the Notifications