കോള കേസിലെ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് പെരുമാട്ടി പഞ്ചായത്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി.
കോളക്കെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറിക്കുള്ള ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ കോള കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയില്‍ ഫാക്ടറിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി ഉത്തരവിടുകയും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഹാജരാക്കുന്ന പക്ഷം ഫാക്ടറിക്ക് ലൈന്‍ന്‍സ് നല്‍കണമെന്ന് പഞ്ചായത്തിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. പ്രവര്‍ത്തനാനുമതി നല്‍കിയതിനെ ചോദ്യം ചെയ്തു പഞ്ചായത്ത് സമര്‍പ്പിച്ച റിവ്യൂഹര്‍ജിയാണ് ജൂലായ് ഏഴ് വ്യാഴാഴ്ച തള്ളിയത്.
ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്ത് സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications