വൈദ്യുതി മോഷണം തടയാന്‍ നിയമമുണ്ടാക്കും: ആര്യാടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന വൈദ്യുതി മോഷണം തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്യാടന്‍ സഭയെ അറിയിച്ചു.
വൈദ്യുതി മോഷണം ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് 2001 മെയ് മുതല്‍ 2005 മെയ് വരെ 874 കേസുകള്‍ കണ്ടെത്തി. ഇതില്‍ 346 ഗാര്‍ഹിക ഉപഭോക്താക്കളും ഉണ്ട്. 1345 കോടി രൂപയുടെ കിട്ടാക്കടം ബോര്‍ഡിന് ലഭിക്കാനുണ്ട്.
2001 മുതല്‍ 2005 വരെ 47 കോടി രൂപയിലധികം വൈദ്യുത മോഷണത്തിലൂടെ ബോര്‍ഡിന് നഷ്ടമുണ്ടായി. ഇതില്‍ 40 കോടിയുടെ മോഷണവും കണ്ടെത്തിയത് 2004-2005ലാണ്. ചെറുകിട, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുത മോഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications