സംസ്ഥാനത്ത് ഗ്രനേഡ് രാജ്: ജേക്കബ്
തിരുവനന്തപുരം: പൊലീസ് വാഴ്ചയിലൂടെ സംസ്ഥാനത്ത് ഗ്രനേഡ് രാജാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ടി.എം. ജേക്കബ് ആരോപിച്ചു.
കലാപം നേരിടാനുള്ള ആന്റി ബയോക്സി ഗ്രനേഡാണ് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ യുവജന വിഭാഗത്തിനു നേരെ പൊലീസ് പ്രയോഗിച്ചത്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ മരണം സംഭവിക്കാമെന്ന മുന്നറിയിപ്പ് അതിന്റെ പുറത്തുണ്ട്-ഗ്രനേഡുമായി സഭയിലെത്തിയ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിതെളിച്ച ജേക്കബ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കളക്ടറുടേയോ ആര്‍ഡിഒയുടേയോ സാന്നിധ്യത്തില്‍ ഉപയോഗിക്കേണ്ട മാരകായുധമാണ് ഗ്രനേഡ്. അത് ഒരു അസിസ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് ജേക്കബ് ആരോപിച്ചു.












Click it and Unblock the Notifications