Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി രാജിവയ്ക്കണം: കരുണാകരന്‍

തിരുവനന്തപുരം: എന്‍സിഐ യുവജന വിഭാഗം മാര്‍ച്ചിനെതിരെ ഉണ്ടായ പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.

എന്‍സിഐക്കാരെ തല്ലി ചതച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്. അതിനാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. പൊലീസുകാരുടെ അഴിഞ്ഞാട്ടമാണിപ്പോള്‍ നടക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു.

രാജിവച്ച ഒന്‍പത് എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രി നിരവധി പ്രലോഭനങ്ങള്‍ നല്‍കിയിരുന്നതായും അവയൊക്കെ പുറത്തുപറഞ്ഞാല്‍ മുഖ്യമന്ത്രി പദവും എംഎല്‍എസ്ഥാനവും ഉമ്മന്‍ചാണ്ടിക്ക് രാജി വയ്ക്കേണ്ടി വരുമെന്നും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത മുരളീധരന്‍ പറഞ്ഞു. എന്‍സിഐയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല എംഎല്‍എമാര്‍ രാജിവച്ചത്. സ്ഥാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് അവരെ പ്രലോഭിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. പരിധി ലംഘിച്ചാല്‍ അവ വിളിച്ചു പറയേണ്ടിവരും.

അവസാനമായി ഐ ഗ്രൂപ്പ് വിട്ട എംഎല്‍എയുടെ ഭാര്യാ സഹോദരന് സ്ഥാനക്കയറ്റം നല്‍കി. ഐക്കൊപ്പം നീങ്ങിയാല്‍ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ഇയാളെ സ്ഥലം മാറ്റുമെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ആ എംഎല്‍എ കളം മാറാന്‍ കാരണം. ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+