കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കൊട്ടാരം: കുറ്റക്കാര്‍ക്കെതിരെ നടപടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യഗ്രൂപ്പിനു വിറ്റതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു കണ്ടാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ അറിയിച്ചു.

സംഭവത്തെ പറ്റി അന്വേഷണം നടത്തുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി സി.രാമചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടു കിട്ടിയാലുടന്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. നിയമസഭയില്‍ കോവളം കൊട്ടാരം സംബന്ധിച്ച ബില്ലിന്മേലുള്ള ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

കോവളം കൊട്ടാരവും അനുബന്ധ സ്വത്തുക്കളും സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൂര്‍ണആത്മാര്‍ത്ഥതയാണുള്ളത്. സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുത്ത നടപടി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഒപ്പം നിയമപരമായ നടപടികളും ആരംഭിച്ചിട്ടുണ്ട്.

കൊട്ടാരം ഏറ്റെടുത്തുകൊണ്ടുള്ള ബില്ലില്‍ നഷ്ടപരിഹാരവ്യവസ്ഥ ഏര്‍പ്പെടുത്തിയത് ബില്‍ നിയമമാകുമ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട് റദ്ദാകാതിരിക്കാനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X