കുറ്റ്യാടിക്കടുത്ത് പശുക്കടവില്‍ ഉരുള്‍പ്പൊട്ടല്‍
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് പശുക്കടവിലിലും വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ അരിമ്പാറക്കുന്നിലും ജൂലൈ ഏഴ് വ്യാഴാഴ്ച രാവിലെ ഉരുള്‍പ്പൊട്ടി.
പശുക്കടവില്‍ ഒരാളെ കാണാതായി. ഇവിടെ നൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ പന്നിയൂര്‍ കോളനിയിലെ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പെട്ടെന്നുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഒട്ടേറെ വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തിലൊഴുകിപ്പോയി. അരിമ്പാറക്കുന്നിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആളപായമൊന്നുമുണ്ടായിട്ടില്ല.
പശുക്കടവില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഏത് നിമിഷവും ഡാമിന്റെ ഷട്ടര്‍ തുറന്നുവിടാമെന്നും കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പശുക്കടവില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പത്ത് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications