ഗ്രനേഡ് എറിഞ്ഞതിനെതിരെ ശോഭന പരാതി നല്‍കി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് (ഇന്ദിര)നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിതിനെതിരെ മുന്‍എംഎല്‍എ ശോഭനാജോര്‍ജ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
ലാത്തിച്ചാര്‍ജ് നടത്തണമെങ്കില്‍ തന്നെ ആര്‍ഡിഒയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നിരിക്കെ നിയമവിരുദ്ധമായി ഗ്രനേഡ് പ്രയോഗിക്കാന്‍ ഉത്തരവു നല്‍കിയ പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി.
കമ്മീഷനംഗം എ.വര്‍ഗീസ് മുന്‍പാകെ പരാതി നല്‍കാനെത്തിയ ശോഭനക്കൊപ്പം കെഎസ്യു ഇന്ദിര സംസ്ഥാന പ്രസിഡന്റ് എ.ആര്‍ നിഷാദും ഉണ്ടായിരുന്നു.












Click it and Unblock the Notifications