ബസ്, ലോറി പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സ്വകാര്യ ബസ്, ലോറി പിണിമുടക്ക് തുടങ്ങി.
പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന ബസ്, ലോറി ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ജൂലൈ ഏഴ് വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് രണ്ടിന് ഗതാഗതന്ത്രി ചര്‍ച്ച നടത്തും. ടാങ്കര്‍ ലോറികളും കണ്ടെയ്നറുകളും ടൂറിസ്റ് ബസ്സുകളും പണിമുടക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് ലോറി ഉടമാ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, സംസ്ഥാന ലോറി ഓണേഴ്സ് ഫെഡറേഷന്‍, കേരള ടാങ്കര്‍ ലോറി ഓണേഴ്സ് ഫെഡറേഷന്‍, കേരള കോണ്‍ട്രാക്ടേഴ്സ് കാര്യേജ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പെട്രോളിയം, ഡീസല്‍ വില വര്‍ധനയ്ക്കു ആനുപാതികമായ നിരക്ക് വര്‍ധനവോ നികുതിയിളവോ ആവശ്യപ്പെട്ടാണ് സമരം. ഡീസലിന്റെ വില്പനികുതി 12 ശതമാനമായി കുറക്കുക, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓര്‍ഡിനന്‍സിലെ അപാകതകള്‍ പരിഹരിക്കുക, ഗതാഗതമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.












Click it and Unblock the Notifications