ക്ഷേമപെന്‍ഷനുകള്‍ ഇനി മാസം തോറും നല്‍കും
തിരുവനന്തപുരം: തൊഴിലില്ലായ്മാ വേതനമടക്കം സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന ആറ് ക്ഷേമപെന്‍ഷനുകള്‍ അടുത്ത മാസം മുതല്‍ മാസം തോറും വിതരണം ചെയ്യുമെന്ന് മന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, അഗതി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയുടെ ഏതാനും മാസത്തെ കുടിശികയും അനുവദിച്ചു.
വികലാംഗ പെന്‍ഷന്‍ 140 രൂപയായി വര്‍ദ്ധിപ്പിച്ചതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications