Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനില്‍ സ്ഫോടന പരമ്പര: രണ്ട് മരണം

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍പാതയില്‍ ജൂലൈ ഏഴ് വ്യാഴാഴ്ച സ്ഫോടന പരമ്പര നടന്നു. മധ്യലണ്ടനില്‍ മൂന്ന് ബസ്സുകളില്‍ സ്ഫോടനമുണ്ടായി. സ്ഫോടനങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഭൂഗര്‍ഭ റെയില്‍പാതയിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്ന് റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. റെയില്‍വെ ഭൂഗര്‍ഭ സ്റേഷനുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

സംഘടിതമായി നടന്നതെന്ന് കരുതുന്ന സ്ഫോടനങ്ങള്‍ പ്രാദേശിക സമയം രാവിലെ 8.50 (ഇന്ത്യന്‍ സമയം 2.20) ഓടെയാണ് നടന്നത്. അല്‍ഗേറ്റ്, എഡ്ഗ്വേര്‍ റോഡ്, കിംഗ്സ് ക്രോസ്, ഓള്‍ഡ് സ്ട്രീറ്റ്, റസ്സല്‍ സ്ക്വെയര്‍, ലിവര്‍പൂള്‍ സ്ട്രീറ്റ് എന്നീ സ്റേഷനുകളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. അല്‍ഗേറ്റ് ഈസ്റില്‍ നടന്ന സ്ഫോടനത്തിലാണ് രണ്ടു പേര്‍ മരിച്ചത്.

വൈദ്യുത തകരാറാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളല്ലെന്ന് വ്യക്തമാക്കിയിട്ടില്ല.

മധ്യലണ്ടനില്‍ നടന്ന സ്ഫോടനങ്ങളില്‍ ഒരു ഇരട്ട ബസ് തകര്‍ന്നു. മറ്റ് രണ്ട് ബസ്സുകളിലും സ്ഫോടനം നടന്നു. ബസ്സുകളില്‍ ഒട്ടേറെ യാത്രക്കാരുണ്ടായിരുന്നു. ഭൂഗര്‍ഭ റെയില്‍പാതയില്‍ സ്ഫോടനങ്ങളുണ്ടായതിന് പിന്നാലെയാണ് ബസ്സിലും സ്ഫോടനമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+