അദ്വാനി അയോധ്യ സന്ദര്‍ശിക്കും
ദില്ലി: ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി തീവ്രവാദി ആക്രമണം നടന്ന രാമജന്മഭൂമി ജൂലായ് എട്ട് വെള്ളിയാഴ്ച സന്ദര്‍ശിക്കും.
ആക്രമണം നടന്ന ജൂലായ് അഞ്ച് വ്യാഴാഴ്ച ഗുവാഹത്തിയിലായിരുന്നതു കൊണ്ട് അദ്വാനിക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. മതേതര വാദിയെന്ന നിലപാടു കാത്തുസൂക്ഷിക്കാന്‍ അദ്വാനി രാമജന്മഭൂമി സന്ദര്‍ശിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി യുപി നേതാവ് കേസരി നാഥ് തൃപാഠിയുമായി അദ്വാനി സന്ദര്‍ശനത്തക്കുറിച്ചു നേരത്തെ ചര്‍ച്ച ചെയ്തിരുന്നെങ്കിലും സംഭവത്തെ തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണെന്ന് നല്ലതെന്ന് അദ്വാനിയെ തൃപാഠി ധരിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് അദ്വാനി സന്ദര്‍ശനം നീട്ടി വച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്നാഥ് സിംഗും കല്യാണ്‍ സിംഗും ആക്രമണം നടന്ന രാമജന്മഭൂമി സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications