ബാബ്റി മസ്ജിദ് തകര്‍ത്തതിന് ഹിന്ദുക്കള്‍ മാപ്പുപറയണം: കുല്‍ക്കര്‍ണി
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഹിന്ദുക്കളും ഹൈന്ദവസംഘടനകളും മുസ്ലീം സഹോദരന്മാരോട് മാപ്പു പറയണമെന്ന് ബിജെപി മുന്‍ദേശീയ സെക്രട്ടറി സുധീന്ദ്ര കുല്‍ക്കര്‍ണി. ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം ഹൈന്ദവപാരമ്പര്യത്തിന്റെ അടിത്തറക്കു കോട്ടമുണ്ടാക്കിയെന്നും ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
മസ്ജിദ് തകര്‍ത്തത് ദൈവഹിതത്തിനും ഇന്ത്യയെന്ന സങ്കല്‍പത്തിനും ഇന്ത്യന്‍ ഭരണഘടനക്കും എതിരായിരുന്നു. ഇനിയൊരിക്കലും ക്ഷേത്രം-പള്ളി പ്രശ്നങ്ങളുണ്ടാകരുത്. രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന രാമജന്മഭൂമിയില്‍ ക്ഷേത്രം പണിത ഹിന്ദുക്കളുടെ വികാരങ്ങളെ മുസ്ലീമുകള്‍ മനസിലാക്കണം. അയോധ്യയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം രണ്ടാമത്തെ ഈശ്വരനിഷേധമാണ്. ആദ്യത്തെ ഈശ്വരനിഷേധമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തതെന്നും കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
പാകിസ്ഥാനില്‍ വച്ച് അദ്വാനി നടത്തിയ വിവാദ പ്രസ്താവനക്കു പിന്നില്‍ കുല്‍ക്കര്‍ണിയാണെന്ന ആര്‍എസ്എസ് ആരോപണത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു.












Click it and Unblock the Notifications