കന്യാകുമാരിയിലെ ചന്തയില്‍ തീപിടിച്ച് 6 പേര്‍ മരിച്ചു
നാഗര്‍കോവില്‍: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ കനഗമൂലം ചന്തയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. പൊളളലേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലായ് എട്ട് വെള്ളിയാഴ്ച അതിരാവിലെ ഒന്നരക്കാണ് അപകടമുണ്ടായത്. ചന്തയിലുള്ള കടകളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 15,000 രൂപയും സഹായധനം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തെക്കുജില്ലകളിലുള്ള ച ന്തകളില്‍ വച്ച് ഏറ്റവും വലുതാണ് കനഗമൂലം ചന്ത. 100 വര്‍ഷം പഴക്കമുള്ള ഈ ചന്തയില്‍ 352 കച്ചവടസ്ഥാപനങ്ങളുണ്ട്.












Click it and Unblock the Notifications