കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്വാശ്രയ കോളജ് പ്രശ്നത്തില്‍ മാനേജ്മെന്റുകള്‍ കുറ്റക്കാര്‍: ആന്റണി
കണ്ണൂര്‍: സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്നത്തില്‍ ഒന്നാംപ്രതിമാനേജ്മെന്റുകളാണെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കെഎസ്യുവിന്റെ സംസ്ഥാന ക്യാമ്പ് കണ്ണൂരിലെ മമ്പ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്പത് ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കുമെന്നാണ് സ്വാശ്രയകോളജുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുണ്ടാക്കിയ ധാരണ. ഈ ധാരണ സ്വകാര്യ മാനേജ്മെന്റുകള്‍ അട്ടിമറിക്കുകയാണ് ചെയ്തത്.
കെഎസ്യുവിലെങ്കിലും എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.കെഎസ്യു ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ സമവായത്തിന്റെ മാര്‍ഗ്ഗം തേടേണ്ടതില്ല.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോഴത്തെ നിര്‍ണ്ണായക ശക്തി കെഎസ്യു അല്ല,എസ്എഫ്ഐയാണെന്നും ആന്റണി പറഞ്ഞു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് അധ്യക്ഷനായിരുന്നു.
Comments
Story first published: Tuesday, March 8, 2005, 5:30 [IST]