ബസ്, ലോറി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസ്, ലോറി ഉടമകള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു.മുഖ്യമന്ത്രിയുമായി ബസ്, ലോറി ഉടമകളുടെ പ്രതിനിധികള്‍ ജൂലായ് ഏഴ് വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പണിമുടക്കു പിന്‍വലിക്കാന്‍ തീരുമാനമായത്.
ജൂലായ് 13ന് തങ്ങളുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്കു പിന്‍വലിക്കുന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു.
ഗതാഗത മന്ത്രി എന്‍.ശക്തനുമായി പ്രതിനിധികള്‍ വ്യാഴാഴ്ച നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് പണിമുടക്കു പിന്‍വലിച്ചത്.
സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ലോറകളും ബസുകളും വ്യാഴാഴ്ച തന്നെ സര്‍വീസ് പുനരാരംഭിച്ചു.












Click it and Unblock the Notifications