കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മൂന്നു വൈസ് പ്രസിഡന്റുമാരും 13 ജ-നറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് ഭാരവാഹികളായി പ്രവര്‍ത്തിക്കും. ജൂലായ് ഏഴ് വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്തായിരുന്നു ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നിലവില്‍ ഭാരവാഹികളില്‍ വൈസ് പ്രസിഡന്റായിരുന്ന എ.സി.ജേ-ാസിന് സ്ഥാനം നിലനിര്‍ത്താനായില്ല. ട്രഷററായി സി.എന്‍.ബാലകൃഷ്ണന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കരുണാകര വിഭാഗത്തില്‍ നിന്ന് കൂറുമാറി ഔദ്യോഗിക പക്ഷത്തെത്തിയ പി.പി.ജേ-ാര്‍ജ്ജിനെ വൈസ് പ്രസിഡന്റായും വി.എസ്.ശിവകുമാറിനെ ജ-നറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. പി.പി.ജേ-ാര്‍ജ്ജ്, തലേക്കുന്നില്‍ ബഷീര്‍ എന്നിവരും വൈസ്പ്രസിഡന്റുമാരാണ്.

മുന്‍ മന്ത്രി കെ.സുധാകരനും ജ-നറല്‍ സെക്രട്ടറിയാണ്. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന പട്ടികയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.

29 അംഗ കെപിസിസി എക്സിക്യുട്ടീവിനേയും പ്രഖ്യാപിച്ചു. എ.കെ.ആന്റണി, തെന്നല ബാലകൃഷ്ണ പിള്ള, വയലാര്‍ രവി, പി.പി.തങ്കച്ചന്‍ എന്നിവര്‍ എക്സ് ഒഫിഷ്യാ അംഗങ്ങളായിരിക്കും. എല്ലാ ഡിസിസി പ്രസിഡന്റുമാരേയും നിലനിര്‍ത്തിയിട്ടുണ്ട്. ഭാരവാഹികളില്‍ 30 ശതമാനത്തിലധികം പേര്‍ പുതുമുഖങ്ങളാണ്.

മുതിര്‍ന്ന നേതാക്കളായ പന്ത്രണ്ട് സ്ഥിരം ക്ഷണിതാക്കളും നിര്‍വാഹക സമിതിയിലുണ്ട്. ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിയ കെപിസിസി.നിര്‍വാഹക സമിതിയുടെ ആദ്യ യോഗം നടക്കും. എഐസിസി അംഗങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇവരെ പിന്നീട് പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X