Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടം തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യം: ബാബു ദിവാകരന്‍

തിരുവനന്തപുരം: തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക ജീവിത സാഹചര്യം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.

തോട്ടം മേഖലയിലെ ഓരോ പ്രദേശങ്ങളിലെയും ലയങ്ങളെ കേന്ദ്രീകരിച്ച് ആശുപത്രി, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മറ്റു പ്രാഥമിക സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കും. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാനം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും.

കാപ്പി, തേയില ഉല്‍പന്നങ്ങളുടെ വിലയിടിവിന്റെ കാരണം പരിശോധിച്ച് വേണ്ട നടപടിക്ക് നിര്‍ദേശം നല്‍കും. തൊഴിലാളികള്‍ക്കു മിനിമം കൂലി നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ നിയമപരാമായ നടപടികള്‍ സ്വീകരിക്കും. ദാരിദ്യ്ര രേഖക്കു താഴെയുള്ള തൊഴിലാളികള്‍ക്ക് മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയവ തുടര്‍ന്നും ലഭ്യമാക്കും.

അടച്ചുപൂട്ടി കിടക്കുന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. കുടുംബശ്രീയുമായി ബന്ധപ്പെടുത്തി തൊഴിലാളികള്‍ക്കായി വൈവിധ്യവല്‍ക്കരണം നടത്തും. പച്ചക്കറി, കൃഷി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയവക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+