എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയ്ക്ക് പൊലീസ് മര്‍ദനം
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനും തൊഴില്‍ ലംഘനത്തിനുമെതിരെആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍വൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചിനിടെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയ്ക്ക് പൊലീസ് മര്‍ദനമേറ്റു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ നടന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിന്റെ മുന്നിലെത്തിയപ്പോള്‍ അക്രമാസക്തമായി. പൊലീസിനു നേരെ കല്ലെറിഞ്ഞ സമരക്കാരെ നേരിടാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടെയാണ് പ്രേമചന്ദ്രന് മര്‍ദനമേറ്റു.
ആര്‍എസ്പി എംഎല്‍ എ കോവൂര്‍ കുഞ്ഞുമോനും പരിക്കേറ്റു. നാല് പ്രവര്‍ത്തകരുടെ തലപൊട്ടി. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി.












Click it and Unblock the Notifications