തിങ്കളാഴ്ച എസ്എഫ്ഐ വിദ്യാഭ്യാസബന്ദു നടത്തുന്നു
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജൂലായ് 11 തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കും. സഹകരണ മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം സര്‍ക്കാര്‍ ഫീസ് നടപ്പാക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
സര്‍ക്കാരുമായി എസ്എഫ്ഐ ഉണ്ടാക്കിയ ധാരണ തെറ്റിക്കലാണ് മന്ത്രിയുടെ പുതിയ നിലപാടെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അവര്‍ അറിയിച്ചു.
ജൂലൈ ഒന്നിന് ഇതേ പ്രശ്നമുന്നയിച്ച് എസ്എഫ്ഐ സമരം തുടങ്ങിയിരുന്നു. എന്നാല്‍ ചൊവാഴ്ച സഹകരണ മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്താമെന്ന സര്‍ക്കാര്‍ ഉറപ്പ് മാനിച്ച് സമരം പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications