Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനപദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നീലലോഹിതദാസന്‍ നാടാരുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്വകാര്യസംരംഭകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി 18 കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. പദ്ധതി ഏറ്റെടുക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.

കഴക്കൂട്ടത്ത് ഇന്‍ഫോപാര്‍ക്കിനു വേണ്ടി 86 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഐടി കമ്പനികള്‍ ആവശ്യപ്പെടുന്ന സ്ഥലം നല്‍കാനായി 100 ഏക്കര്‍ കൂടി ഏറ്റെടുക്കും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+