മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ജൂലൈ ഏഴ് വ്യാഴാഴ്ച മുതല്‍ പ്രവത്തനമാരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ () അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസ് മുറി തത്സമയം ദൃശ്യമാണ്.
സര്‍ക്കാര്‍ പ്രവര്‍ത്തനം നേരിട്ട് ജനങ്ങളിലെത്തിക്കാനുള്ള സുതാര്യകേരളം എന്ന പദ്ധതിയനുസരിച്ചാണ് മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് തുടങ്ങിയത്. സൈറ്റില്‍ മുഖ്യമന്ത്രിയോട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം കാണാന്‍ ആവശ്യമായ സോഫ്റ്റ്വെയറും സന്ദര്‍ശകര്‍ക്ക് സൈറ്റില്‍ ലഭ്യമാണ്.
സി-ഡിറ്റാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും വെബ്കാം സംവിധാനവും തയ്യാറാക്കിയത്.












Click it and Unblock the Notifications