ഡെറാഡൂണില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 20 പേര്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഞ്ചലിലെ തെഹ്രി ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 20 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.
തെഹ്രിയിലെ പൗരിഘട്ടില്‍ നിന്നും ഋഷികേശിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് 300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. ഋഷികേശിന് 20 കിലോമീറ്റര്‍ അകലെയായാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ഋഷികേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്.












Click it and Unblock the Notifications