പുരി രഥോത്സവത്തിനിടെ രഥചക്രം കയറി ഒരാള്‍ മരിച്ചു
ഭുവനേശ്വര്‍: പുരി രഥയാത്രക്കിടെ രഥത്തിന്റെ ചക്രം ദേഹത്തു കയറി ഒരാള്‍ മരിച്ചു. സുന്ദര്‍ഗര്‍ ജില്ലയിലെ ബൊണായിലുള്ള ദിലീപ് പ്രഥാനാണ് മരിച്ചത്.
ഭക്തര്‍ ചേര്‍ന്ന് തള്ളിക്കൊണ്ടുപോവുകയായിരുന്ന രഥത്തിന്റെ ചക്രത്തിന്റെ അടിയില്‍ പെട്ട തന്റെ ചെരുപ്പെടുക്കാന്‍ ശ്രമിക്കുകയായിരുന്ന ദിലീപ് എന്നയാളുടെ ദേഹത്തേക്ക് രഥത്തിന്റെ ചക്രം കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന രഥോത്സവം ഏറെ പ്രസിദ്ധമാണ്.












Click it and Unblock the Notifications