Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്

ദില്ലി: സമാന മനസ്ഥിതിക്കാരായ സംഘടനകളുടെ ഭാരവാഹികള്‍ ആശയപരമായ വ്യതിയാനവും അച്ചടക്ക ലംഘനവും നടത്തുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആര്‍എസ്എസ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ആര്‍എസ്എസിനുള്ള ആശങ്കകള്‍ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ആര്‍എസ്എസ് വക്താവ് രാം മാധവ് പറഞ്ഞു. സൂറത്തില്‍ കഴിഞ്ഞ ദിവസം സമാപിച്ച ആര്‍എസ്എസ് പ്രാന്ത പ്രചാരക് സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് അറിയിക്കുന്ന ഒരു പ്രസ്താവനയിലാണ് മാധവ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തിയ പ്രസ്താവനയില്‍ ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ല. സൂറത്തില്‍ നടന്ന സമ്മേളനത്തെ കുറിച്ച് മാധ്യമങ്ങളില്‍ ഭാവനാസൃഷ്ടികളായ ചില റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടതായി പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തു നിന്ന് അദ്വാനിയെ നീക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+