Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈസ്തവസഭകളുടെ വിമര്‍ശനം നേട്ടം ലഭിക്കാത്തതു കൊണ്ട്: തങ്കച്ചന്‍

തൃശൂര്‍: പ്രതീക്ഷിച്ച സൗകര്യങ്ങള്‍ ലഭിക്കാത്തതു കാരണമാണ് ചില ക്രൈസ്തവസഭകള്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ലത്തീന്‍ സഭയുടെ വിമര്‍ശനത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടേത്. രാഷ്ട്രീയപ്രേരിതമായ വിമര്‍ശനങ്ങളല്ല. തങ്ങള്‍ വിചാരിച്ച ഗുണങ്ങള്‍ കിട്ടാതാകുമ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എല്‍ഡിഎഫ് കാഴ്ചപ്പാടുകളെ സഭ സ്വീകരിക്കുന്നവെന്നതല്ല ഇതിനര്‍ത്ഥം.

ആലുവ സെമിനാരി പ്രശ്നത്തില്‍ പൊലീസ് ഇടപെടലുണ്ടായിയെന്നതു സത്യമാണ്. എന്നാല്‍ വിശ്വാസികള്‍ പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+