ജലമൂറ്റല്‍ നിരീക്ഷിക്കാന്‍ സമിതി വേണമെന്ന് കോള കമ്പനിയും
തിരുവനന്തപുരം: കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ വിനിയോഗം വിലയിരുത്താന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശത്തെ കൊക്ക കോള കമ്പനി സ്വാഗതം ചെയ്തു.
തങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലും വെള്ളം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ടെന്ന് കോള കമ്പനി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍വെള്ളത്തിന്റെ ഉപയോഗം കമ്പനി 30 ശതമാനം കുറച്ചിട്ടുണ്ട്.
ലഭ്യമായ ജലസ്രോതസുകള്‍ ഉപയോഗിച്ച് പരിമിതമായ വിധത്തില്‍ മാത്രമേ വെള്ളമൂറ്റുന്നുള്ളൂവെന്നും കോള കമ്പനി അവകാശപ്പെട്ടു.












Click it and Unblock the Notifications