സ്വാശ്രയ പ്രശ്നത്തില്‍ വാക്കുമാറിയാന്‍ വീണ്ടും സമരം: വെളിയം
പത്തനംതിട്ട: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍വകക്ഷിയോഗത്തിലുണ്ടായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിത വീര്യത്തോടെ സമരരംഗത്തേക്ക് തിരിച്ചിറങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
നിലയ്ക്കലില്‍ എഐവൈഎഫ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ 50 ശതമാനം സീറ്റിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം പിന്‍വലിച്ചത്. ഉറപ്പുപാലിക്കാനാവില്ലെന്ന് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പറയുന്നത് മനസിലാക്കാനാവില്ല.
മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് എല്‍ഡിഎഫ് കമ്മറ്റി ചര്‍ച്ച ചെയ്തിട്ടില്ല. സംസ്ഥാനത്ത് യുഡിഎഫ് ഒറ്റപ്പെട്ടിരിക്കുകയാണെന്നും പശ്ചിമബംഗാളിലെ അവസ്ഥയാണ് യുഡിഎഫിന് ഇപ്പോള്‍ കേരളത്തിലെന്നും വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.












Click it and Unblock the Notifications