കണക്കു പറയേണ്ടത് കമ്മിറ്റിയില്‍: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗ് സ്വരൂപിച്ച സുനാമി ഫണ്ടിന്റെ കണക്കു പറയേണ്ടത് അതിന്റെ കമ്മിറ്റികളോടാണെന്നും തുറന്ന കത്തുകാരോടല്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സുനാമി ഫണ്ടു സംബന്ധിച്ച കെ.ടി ജലീലിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം തുറന്ന കത്തുകള്‍ പ്രശസ്തി ലഭിക്കുന്നതിനു വേണ്ടിയാണ്. കണക്ക് അതാതു കമ്മറ്റികള്‍ക്കു മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ക്കറിയാം. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ജലീല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു തവണ സസ്പെന്റ് ചെയ്യപ്പെട്ടായാളാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് മാപ്പെഴുതി കൊടുത്ത ശേഷം ജലീലിനെ തിരിച്ചെടുത്തത് സാദാ അംഗമായിട്ടാണ്. പാര്‍ട്ടി കമ്മിറ്റികളില്‍ ജലീലിനു സ്ഥാനമില്ല. കമ്മിറ്റികളില്‍ നടക്കുന്നതൊന്നും തന്നെ ജലീല്‍ അറിയുന്നുമില്ല. ഇടക്ക് ഓരോ പ്രസ്താവനകളുമായി വാര്‍ത്തകളിലുണ്ടെന്നു മാത്രം.
ജലീലിനെതിരായ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications