Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ട്: ലീഗില്‍ പുതിയ വിവാദം

മലപ്പുറം: മുസ്ലീം ലീഗ് പിരിച്ച സുനാമി ഫണ്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി കെ.ടി.ജലീല്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് തുറന്ന കത്തയച്ചു.

മുന്‍പ് ഗുജറാത്ത് ഫണ്ട് പിരിച്ചപ്പോഴും സുതാര്യതയില്ലായിരുന്നുവെന്നും അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയ തന്റെ നടപടി ധിക്കാരമായാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും കത്തില്‍ ജലീല്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളികള്‍ കേന്ദ്രീകരിച്ചും പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പിരിച്ചെടുത്ത സുനാമി ഫണ്ടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ജലീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും മാതാ അമൃതാനന്ദമയി മഠം, വിവിധ ക്രൈസ്തവ സംഘടനകള്‍ എന്നിവയും സുനാമി ഫണ്ടിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് മാത്രം ഫണ്ട് സ്വരൂപീച്ചതിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി പത്രത്തില്‍ പോലും പ്രസിദ്ധീകരിച്ചിട്ടില്ല.

ഗുജറാത്ത് ഫണ്ട് പ്രശ്നം സംസ്ഥാന കമ്മിറ്റിയില്‍ താന്‍ മുമ്പ് ഉന്നയിച്ചപ്പോള്‍ അത് ധിക്കാരമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്നീട് 30 ലക്ഷം സ്വരൂപിച്ചുവെന്ന് അറിയിച്ചതല്ലാതെ എങ്ങനെ എവിടെനിന്നൊക്കെ ഈ പണം ലഭിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല.

കരിമണല്‍, സ്മാര്‍ട്ട്സിറ്റി, കോവളം കൊട്ടാരം വില്പന തുടങ്ങിയ വലിയ കാര്യങ്ങള്‍ക്കിടയില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ മറന്നുപോവുക സ്വാഭാവികമാണെന്നും കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+