Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണം: ബിജെപി

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍, കുറ്റ്യാടി പദ്ധതികളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. യുഡിഎഫും എല്‍ഡിഎഫും എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ 201കോടിയുടെ നഷ്ടം പുതിയ അഴിമതിയാണ്. ആദ്യത്തെ അഴിമതിക്കേസിലെ വിജിലിന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണം.

സമരങ്ങളുടെ ഭാഗമായി നടക്കുന്ന അക്രമ സംഭവങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് സിപിഎം വ്യക്തമാക്കണം. സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പൊതുപെരുമാറ്റച്ചട്ടം വേണം. സമരങ്ങള്‍ അക്രമത്തിലേക്ക് പോകുന്നത് തടയാനാണിത്. പെരുമാറ്റച്ചട്ടം ഉണ്ടാക്കാനായി രാഷ്ട്രീയകക്ഷികളുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ വിളിക്കണം.

സംസ്ഥാനം ഇപ്പോള്‍ കലാപഭൂമിയായി മാറിയിരിക്കുകയാണ്. ഇതിന് തടയിടേണ്ടത് ആവശ്യമാണ്. സമരങ്ങള്‍ക്കായി ഉണ്ടാക്കുന്ന പെരുമാറ്റച്ചട്ടം രാഷ്ട്രീയപാര്‍ട്ടികള്‍ ലംഘിക്കരുത്.

സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രി ആന്റണിയും കൂട്ടുപ്രതികളാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുമ്പോള്‍ ധാരണാപത്രത്തില്‍ അവരുമായി സര്‍ക്കാര്‍ ഒപ്പിട്ടിരുന്നില്ല. ഇത് ബോധപൂര്‍വം ചെയ്തതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+