കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീലിന്റെ പ്രസ്താവന അടിസ്ഥാനരഹിതം: മുനീര്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് പിരിച്ച സുനാമി ഫണ്ടിനെ കുറിച്ചുള്ള മുസ്ലീം യൂത്ത് ലീഗ് നേതാവ് കെ.ടി.ജലീലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു.

ഫണ്ട് കൈകാര്യം ചെയ്തതില്‍ യാതൊരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല.തികച്ചും സുതാര്യമായാണ് ഫണ്ട് കൈകാര്യം ചെയ്തത്- മുനീര്‍ വ്യക്തമാക്കി. ജൂലൈ ഒമ്പത് ശനിയാഴ്ച കോഴിക്കോട് സി.എച്ച്.മുഹമ്മദ്കോയ സ്മാരക അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനീര്‍.

ജൂലൈ 16ന് ചേരുന്ന മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി ഈ ആരോപണത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X