കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ രാജി വാഗ്ദാനം പാലിക്കാനാവാത്തതു മൂലം: മുരളി

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ഉമ്മന്‍ ചാണ്ടിയുടെ ഭരണം കാരണം ജനങ്ങള്‍ക്കു കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തതു കൊണ്ടാണ് എംഎല്‍എമാര്‍ രാജി വച്ചതെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രസിഡന്റ് കെ.മുരളീധരന്‍. എംഎല്‍എ സ്ഥാനം രാജി വച്ച ഡി. സുഗതനേയും ശോഭന ജോര്‍ജിനേയും അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളി.

ആത്മാഭിമാനം നഷ്ടപ്പെടാതിരിക്കാനാണ് എംഎല്‍എമാര്‍ രാജി വച്ചത്. ഇത് ജനവഞ്ചനയാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശരിയല്ല. ഇനിയും അവരവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയും. 91ല്‍ കോട്ടയം ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ വേണ്ടി ഹരിപ്പാട് എംഎല്‍എ ആയിരുന്ന ചെന്നിത്തല ആ മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള ഉത്തരവാദിത്തം മറന്ന് സ്ഥാനം രാജി വച്ചിരുന്നു.

സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത നഷ്ടപ്പെട്ടു. പൊലീസിനെ ഉപയോഗിച്ച് സംസ്ഥാനത്ത് ഭീകരത സൃഷ്ടിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. എല്ലാം സുതാര്യമായി നടക്കുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്ക്യാമറ വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഗൂഢാലോചനകളെല്ലാം നടക്കുന്നത് തിരുവനന്തപുരത്തെയും കൊച്ചിയിലേയും പഞ്ചനക്ഷത്രഹോട്ടലുകളിലാണ്. ധൈര്യമുണ്ടെങ്കില്‍ ഇവിടെ ക്യാമറ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X