തിരുവനന്തപുരത്ത് എസ്എഫ്ഐക്കാരും പൊലീസും ഏറ്റുമുട്ടി
തിരുവന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ ജൂലായ് എട്ട് വെള്ളിയാഴ്ച എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ ഏററുമുട്ടി. കോളജ് വളപ്പില്‍ നിന്നും എസ്എഫ്ഐക്കാരും പുറത്തുനിന്ന് പൊലീസും അന്യോന്യം കല്ലേറു നടത്തി. അരമണിക്കൂര്‍ നേരം ഇതു നീണ്ടു നിന്നു.
സ്വാശ്രയ കോളജ് പ്രശ്നത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു ധാരണ സര്‍ക്കാര്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക്നടത്തിയ കരിങ്കൊടി ജാഥയെ തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെയാണ് കല്ലേറ് തുടങ്ങിയത്.
സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രകടനം നടത്തി ജാഥയായി മടങ്ങിയ വിദ്യാര്‍ത്ഥിസംഘം കോളജുവളപ്പില്‍ കടന്നയുടന്‍ ജാഥയെ പിന്തുടര്‍ന്നിരുന്ന പൊലീസ് സംഘത്തിനു നേരെ കല്ലേറു തുടങ്ങി. ഏറു കൊള്ളാതിരിക്കാന്‍ വിജെടി ഹാളിന്റെ പരിസരത്തേക്ക് പൊലീസ് ഓടിമാറിയെങ്കിലും കോളജ് മതില്‍ ചാടിക്കടന്ന് റോഡിലിറങ്ങിയും വിദ്യാര്‍ത്ഥികള്‍ കല്ലേറു തുടങ്ങി. തുടര്‍ന്ന് പൊലീസും തിരികെ കല്ലെറിഞ്ഞു. നാലുമണി വരെ ഇരുവിഭാഗവും തമ്മില്‍ കല്ലേറു തുടര്‍ന്നു. നാലുമണിക്ക് സിറ്റി പൊലീസ് കമ്മീഷണല്‍ ബല്‍റാം ഉപാധ്യായ സംഭവസ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് കല്ലേറ് അവസാനിച്ചത്.












Click it and Unblock the Notifications