ലണ്ടനിലെ സ്ഫോടനം: അല്‍കെയ്ദ ഉത്തരവാദിത്തം ഏറ്റെടുത്തു
ദുബായ്: ലണ്ടനില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം അല്‍ കെയ്ദ ഏറ്റെടുത്തു.
ഇന്റര്‍നെറ്റിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അല്‍കെയ്ദ ഇക്കാര്യം അറിയിച്ചത്. പ്രസ്താവന ആധികാരികമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അല്‍ കെയ്ദയുടെ ഉപസംഘടനയായ അബു ഹഫ്സ് അല്‍-മസ്രി ബ്രിഗേഡ്സിന്റെ യൂറോപ്യന്‍ ഡിവിഷനാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്ലാമിനും മുസ്ലീങ്ങള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ക്കെതിരായ വിശുദ്ധയുദ്ധത്തിന്റെ പുതിയ പ്രകടനങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാവുമെന്നും പ്രസ്താവനയില്‍ പറയുന്നു.
2004 മാര്‍ച്ചില്‍ മാഡ്രിഡില്‍ നടന്ന 191 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയിലെ ബോംബ് സ്ഫോടനത്തിന്റെയും 2003 നവംബറില്‍ 25 പേരുടെ മരണത്തിനിടയാക്കിയ ഇസ്താംബൂളിലെ ഇരട്ട സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഈ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
മാഡ്രിഡിലും ഇസ്തംബൂളിലുമാണ് തുടങ്ങിയതെന്നും ഇപ്പോള്‍ അത് ലണ്ടനിലാണ് നടന്നതെന്നും നാളെ വീണ്ടും മുജാഹിദ്ദീനുകള്‍ സ്ഫോടനങ്ങള്‍ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്ലാമിന്റെ നാട്ടിലും ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും മുസ്ലിങ്ങള്‍ക്കും സുരക്ഷിതജീവിതം ഒരു യാഥാര്‍ഥ്യമാവുന്നതു വരെ പോരാട്ടം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications