ഭെല്‍: മന്‍മോഹന്‍സിംഗ് ഇടതുമായി ഞായറാഴ്ച ചര്‍ച്ച നടത്തും
ദില്ലി: ഭാരത് ഹെവി ഇലക്ട്രിക്കല്‍സി (ഭെല്‍) ഓഹരി വിറ്റഴിക്കല്‍ പ്രശ്നത്തില്‍ ഇടതു കക്ഷികളുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ജൂലൈ 10 ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
യോഗത്തില്‍ സിപിഎം നേതാക്കളായ ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, സിപിഐ നേതാക്കളായ എ. ബി. ബര്‍ദാന്‍, ഡി. രാജ, ആര്‍എസ്പി നേതാക്കളായ അബനി റോയ് മനോജ് ഭട്ടാചാര്യ എന്നിവര്‍ പങ്കെടുക്കും.
ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം പൊതുമിനിമം പരിപാടിയുടെ ലംഘനമാമെന്ന് പറഞ്ഞ എ. ബി. ബര്‍ദാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും വ്യക്തമാക്കി.
ശനിയാഴ്ച ഇടതു നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നു ഇടതുനേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications