മഹാരാഷ്ട്രയില്‍ അണക്കെട്ടു തകര്‍ന്ന് ഏഴ് മരണം
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ യെവാത്ത്മാല്‍ ജില്ലയില്‍ അണക്കെട്ടു തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ മുങ്ങിമരിച്ചു. ആറു പേരെ കാണാതായി.
അഞ്ച് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി. കാണാതായവരും മരിച്ചതായി സംശയിക്കുന്നു.
നന്ദ്ഗന്‍ ഡാം തകര്‍ന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്. ജൂലൈ ഒമ്പത് ശനിയാഴ്ച രാത്രിയോടെയാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. അര്‍ധരാത്രിയോടെ ജലനിരപ്പ് താഴ്ന്നു.
നദിക്കരയില്‍ താമസിക്കുന്ന ആയിരത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications