ഭെല്‍: ചര്‍ച്ചയില്‍ പ്രശ്നപരിഹാരമായില്ല
ദില്ലി: യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഇടതുനേതാക്കളുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലും ഭാരത് ഹെവി ഇലക്ട്രിക്കല്‍സി (ഭെല്‍) ന്റെ ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമായില്ല.
ഭെല്ലിന്റെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുന്ന ഇടതുപാര്‍ട്ടികളെ അനുനയിപ്പിക്കാന്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയിലും സോണിയാഗാന്ധിക്ക് കഴിഞ്ഞില്ല. ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാമെന്ന ഉറപ്പ് നല്‍കാനും സോണിയ തയ്യാറായില്ല.
അതേ സമയം പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചര്‍ച്ചക്കു ശേഷം പറഞ്ഞു. യുപിഎ അധ്യക്ഷയെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും പറഞ്ഞു.












Click it and Unblock the Notifications