ടി.പി.രാമകൃഷ്ണന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി സിഐടിയു ദേശീയ പ്രവര്‍ത്തക സമിതി അംഗം ടി. പി. രാമകൃഷ്ണന്‍ എംഎല്‍എല്‍യെ തിരഞ്ഞെടുത്തു. വി. വി. ദക്ഷിണാമൂര്‍ത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സി. എച്ച്. കണാരന്‍ സ്മാരക ഹാളില്‍ ജൂലൈ 10 ഞായറാഴ്ച നടന്ന യോഗത്തില്‍ എളമരം കരീമാണ് അധ്യക്ഷത വഹിച്ചത്. ടി. പി. രാമകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. പി. വിശ്വനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുത്തു.
പിണറായി പക്ഷത്തിന്റെ പ്രതിനിധിയാണ് രാമകൃഷ്ണന്‍. പിണറായി പക്ഷത്തിന് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. കടുത്ത ഗ്രൂപ്പ് വക്താവല്ലെന്ന നിലയില്‍ രാമകൃഷ്ണനെ വി. എസ് പക്ഷവും അനുകൂലിച്ചു. യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പാലോളി മുഹമ്മദ് കുട്ടിയും നിരീക്ഷകരനായിരുന്നു.
2000ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ പി.ടി. ജോസിനെ 2684 വോട്ടിനാണ് രാമകൃഷ്ണന്‍ തോല്‍പ്പിച്ചത്. 1968ലാണ് സിപിഎമ്മില്‍ അംഗമാകുന്നത്.












Click it and Unblock the Notifications