ലാവ്ലിന്‍: 374.5 കോടി നഷ്ടപ്പെട്ടുവെന്ന് സിഎജി
തിരുവനന്തപുരം: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് വൈദ്യുതി ബോര്‍ഡ് ചെലവഴിച്ച 374.5 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് സിഎജി ഓഡിറ്റില്‍ കണ്ടെത്തി.
പദ്ധതി നവീകരണത്തിന് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയെ നിയോഗിച്ചതുവഴി നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് അനര്‍ഹമായി 109.73 കോടി രൂപയുടെ ആനുകൂല്യം അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഓഡിറ്റിലെ കണ്ടെത്തലുകളെ കുറിച്ച് വിശദീകരണം നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരോട് സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്.
ചട്ടങ്ങള്‍ പാലിക്കാതെ ധൃതി പിടിച്ചാണ് 1997ല്‍ കരാര്‍ നല്‍കിയതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. കരാര്‍ അഴിമതി നടന്നതിനെ കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സിന്റെ പക്കല്‍ ഈ റിപ്പോര്‍ട്ടുണ്ട്.
ജൂലൈ 14ന് തിരുവനന്തപുരത്തു ചേരുന്ന ഓഡിറ്റ് സമിതിയുടെ യോഗത്തില്‍ വിശദീകരണം അറിയിക്കാനാണ് വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡിന്റെ വിശദീകരണം കേട്ട ശേഷം റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് വിവാദ ഇടപാട് നടന്നത്.












Click it and Unblock the Notifications