കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടില്ല: ലീഗ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ല എന്നാണ് മുസ്ലീം ലീഗിന്റെ തീരുമാനമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യം തുടരാനും യു.ഡിഎഫില് ഉറച്ചുനില്‍ക്കാനുമാണ് ലീഗിന്റെ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഐക്യത്തോടെ ഒന്നിച്ചുപോകാവുന്ന അന്തരീക്ഷം മുന്നണിയില്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിലെ പിളര്‍പ്പും മറ്റും ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും വിവിധ വിഷയങ്ങളിന്മേല് ഒറ്റക്കെട്ടായി നില്‍ക്കാനും അതു സംബന്ധിച്ച് പ്രചാരണം നടത്താനുമുള്ള അന്തരീക്ഷം ഉണ്ടായത് വലിയ കാര്യമാണ്.
കോണ്‍ഗ്രസുമായി വിശാലാടിസ്ഥാനത്തിലുള്ള ഐക്യമാണ് ലീഗ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസുമായി ലീഗിന് സഖ്യമുണ്ട്. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് യഥാര്‍ഥ കോണ്‍ഗ്രസെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.