സ്വാശ്രയ കോളേജ് ഫീസ്: ഞായറാഴ്ച വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയ കോളേജ് ഫീസ് സംബന്ധിച്ച് ജൂലൈ 10 തിങ്കളാഴ്ച കക്ഷി നേതാക്കളുമായും യുഡിഎഫ്, എല്‍ഡിഎഫ് കണ്‍വീനര്‍മാരുമാായും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച.എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഇതുവരെയുള്ള നിലപാട്.
തിങ്കളാഴ്ച എസ്എഫ്ഐ വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിവിധ കക്ഷി നേതാക്കളെയും മുന്നണി കണ്‍വീനര്‍മാരെയും ചര്‍ച്ചക്കു ക്ഷണിച്ചത്. എന്നാല്‍ സഹകരണ മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കൂവെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications