ആക്രമണ ഭീഷണി: ബര്‍മിങ്ഹാമില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു
ബര്‍മിങ്ഹാം: തീവ്രവാദി ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രിട്ടനിലെ രണ്ടാമത്തെ നഗരമായ ബര്‍മിങ്ഹാമില്‍ നിന്നും മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അപകടസ്ഥിതിയൊന്നുമില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു.
പത്ത് മണിക്കൂര്‍ നീണ്ട ജാഗ്രതാ നിര്‍ദേശത്തിനൊടുവിലാണ് സുരക്ഷാ മുന്നറിയിപ്പ് പിന്‍വലിച്ചത്. പൊലീസ് നടത്തിയ തിരച്ചിലില്‍ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചതിനെ തുടര്‍ന്ന് ആളുകള്‍ നഗരത്തിലേക്ക് തിരിച്ചുപ്പോയിത്തുടങ്ങി.
ലണ്ടനില്‍ തീവ്രവാദി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications