രാധാകൃഷ്ണന്‍ കേസില്‍ തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു
ദില്ലി: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്ക് ജാമ്യം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു.
മഠത്തിലെ മുന്‍അന്തേവാസിയായിരുന്ന രാധാകൃഷ്ണനേയും ഭാര്യയേയും വധിക്കാന്‍ ശ്രമിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതി ജയേന്ദ്ര സരസ്വതിക്ക് നേരത്തെ ജാമ്യമനുവദിച്ചത്. ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് ജൂലൈ 11 തിങ്കളാഴ്ച പിന്‍വലിച്ചത്.
ഈ കേസില്‍ കാഞ്ചി സഹമഠാധിപതി വിജയേന്ദ്ര സരസ്വതിക്കും ജാമ്യം ലഭിച്ചിരുന്നു.












Click it and Unblock the Notifications