ആര്‍എസ്എസ് നേതാക്കള്‍ അദ്വാനിയെ കണ്ടു
ദില്ലി: മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ ജൂലായ് 11 തിങ്കളാഴ്ച ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ കണ്ടു. ജിന്നയെപ്പറ്റിയുള്ള അദ്വാനിയുടെ പ്രസ്താവനയെ കുറിച്ച് തങ്ങള്‍ക്കുള്ള വിയോജിപ്പ് ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ അദ്വാനിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ കൂടിക്കാഴ്ചയെ പറ്റി കൂടുതലെന്തെങ്കിലും പറയാന്‍ ആര്‍എസ്എസ് വക്താവ് റാം മാധവ് വിസമ്മതിച്ചു. ജൂലായ് 10 ഞായറാഴ്ച വിഎച്ച്പി നേതാക്കളുമായും തിങ്കളാഴ്ച വാജ്പേയി, അദ്വാനി തുടങ്ങിയ നേതാക്കളുമായും ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായി റാം മാധവ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications