ലാവ്ലിന്‍ കേസില്‍ ഇടതു വലതു മുന്നണികള്‍ കുറ്റക്കാര്‍: രാജഗോപാല്‍
കോഴിക്കോട്: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു. ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
ലാവ്ലിന്‍ ഇടപാടില്‍ ഇടതു, വലതു മുന്നണികള്‍ ഒരുപോലെ കുറ്റക്കാരാണ്. ഇരു കൂട്ടര്‍ക്ക് ഇതില്‍ പങ്കുണ്ട്. നാലു വര്‍ഷമായി ഈ കേസില്‍ അന്വേഷണം തുടങ്ങിയിട്ട്. ഇതുവരെ ഇതു പൂര്‍ത്തിയാക്കിയിട്ടില്ല. ഈ കേസില്‍ യുഡിഎഫിനു കീഴില്‍ വൈദ്യുതി വകുപ്പു കൈകാര്യം ചെയ്ത കെ.മുരളീധരനും കടവൂര്‍ ശിവദാസനും പങ്കുണ്ട്.
സിപിഎമ്മും ലാവ്ലിന്‍ കേസില്‍ കുറ്റക്കാരാണ്. അതിന്റെ തെളിവാണ് റിപ്പോര്‍ട്ട് നിയസഭയില്‍ വന്നിട്ടും ഇതെക്കുറിച്ച് കൂടുതലൊന്നും ചോദിക്കാതെ ഇടതുകക്ഷികള്‍ മൗനം പാലിച്ചത്.
ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ഈ മാസം 16ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്മാര്‍ച്ച് നടത്തുമെന്നും രാജഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications