ചേകന്നൂര്‍ മൗലവി കേസ് വിചാരണ തുടങ്ങി
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസിലെ വിചാരണ ജൂലായ് 11 തിങ്കളാഴ്ച ആരംഭിച്ചു. സിബിഐ ഫസ്റ് ക്ലാസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ സാക്ഷികളെ വിസ്തരിക്കുകയാണ് തിങ്കളാഴ്ച പ്രധാനമായും നടന്നത്. മൗലവിയുടെ അമ്മാലന്‍ സുല്‍മിഹാജി, ഭാര്യ ഹവാവുമ്മ, പ്രസ് ജീവനക്കാരന്‍ ഹംസ എന്നിവരെ കോടതിയില്‍ വിസ്തരിച്ചു.
കേസിലെ പ്രതികളായ വി.വി ഹംസ സാംഗഫി, ഇല്യന്‍ ഹംസ, ഉസ്മാന്‍ മുസലിയാര്‍, ഹുസൈന്‍ മുസലിയാര്‍, വി.കെ സെയ്ഫുദീന്‍, മുഹമ്മദ് ബഷീര്‍, മുഹമ്മദ്കുട്ടി, കുഞ്ഞിമരക്കാര്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ സലാം തുടങ്ങിയ ഒന്‍പതു പേരും കോടതിയില്‍ വിചാരണ വേളയില്‍ ഹാജരായിരുന്നു.
വാദികള്‍ക്കു വേണ്ടി മുന്‍ അഡ്വേക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍, ബി.രാമന്‍ പിള്ള എന്നിവര്‍ ഹാജരായി. കെ.എന്‍ രവീന്ദ്രന്‍, എസ്.കെ പ്രേംരാജ്, സി.എസ് മനു എന്നിവരാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
കേസ് വിചാരണ ഒരു മാസം നീളും.












Click it and Unblock the Notifications