സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷ തീരുമാനം
തിരുവനനന്തപുരം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജൂലായ് 11 തിങ്കളാഴ്ച നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കും.
നിയമസഭാ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നത്.
സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കുന്നത്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മാത്രം നോട്ടീസ് നല്‍കിയാല്‍ ആ വിഷയത്തെക്കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്യാന്‍ സാധിക്കുകകയുള്ളൂ. ഇത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് നോട്ടീസ് നല്‍കുന്നത്.
ഇന്നത്തെ കക്ഷിനിലയില്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നതില്‍ കവിഞ്ഞ ഗുണം അവിശ്വാനപ്രമേയം കൊണ്ട് ഉണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും അവിശ്വാസപ്രമേയ ചര്‍ച്ച സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുളള സന്ദര്‍ഭമായി പ്രതിപക്ഷത്തിന് ഉപയോഗപ്പെടുത്താനാവും.
സര്‍ക്കാര്‍ നടപടകളില്‍ പ്രതിഷേധം രേഖപ്പെടുത്തി നിയമസഭാസമ്മേളനം തുടര്‍ച്ചയായി പ്രതിപക്ഷം ബഹിഷ്കരിക്കുകയാണ്.












Click it and Unblock the Notifications