യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 52 പെണ്‍വാണിഭ കേസുകള്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 52 പെണ്‍വാണിഭ-സ്ത്രീപീഡനക്കേസുകള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് 52 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസുകളില്‍ ആരെയും ശിക്ഷിച്ചിട്ടില്ല.
നിലവില്‍ 12 പെണ്‍വാണിഭക്കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതിനു പുറമെ കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം നടന്നുവരുന്നു. രജിസ്റര്‍ ചെയ്യപ്പെട്ട 52 പെണ്‍വാണിഭക്കേസുകളില്‍ 299 പേരെ അറസ്റു ചെയ്തിട്ടുണ്ട്. 38 കേസുകളില്‍ വിചാരണ നടന്നുവരുന്നു. ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസുമുണ്ട്.
നഗരത്തിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications