ജലീലീനെ ലീഗ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്:നമുസ്ലീംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ.ടി.ജലീലിനെ പുറത്താക്കി.ലീഗിന്റെ സുനാമി ഫണ്ടിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിക്ക്തുറന്ന കത്ത് എഴുതിയ പശ്ചാത്തലത്തിലാണ് നടപടി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ജലീലീനെ ലീഗില്‍ നിന്ന് പുറത്താക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. ഖത്തറില്‍ നിന്ന് അനധികൃതമായി പണപ്പിരിവു നടത്തിയതുള്‍പ്പെടെ യൂത്ത് ലീഗിന്റേതടക്കം നിരവധി പരാതികള്‍ ജീലീലിനെതിരെ പാര്‍ട്ടിക്കു ലഭിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയതിന് ജലീലീനെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെങ്കിലും മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് തിരിച്ചെടുത്തിരുന്നു. എന്നാല്‍ വീണ്ടും അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കുന്നതെന്നും പാര്‍ട്ടി ഓഫീസില്‍ നിന്നും നല്‍കിയ അറിയിപ്പിലുണ്ട്.
തെറ്റ് ചെയ്യുകയോ തെറ്റിന് കൂട്ടുനില്‍ക്കുകയോ ചെയ്തില്ലെന്നതൊഴികെ മറ്റൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് പുറത്താക്കിയ നടപടിയോടു പ്രതികരിക്കവെ ജലീല്‍ പറഞ്ഞു. സുനാമി ഫണ്ടിന്റെ കണക്ക് ജനങ്ങളോടു പറയണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ തന്നെ പുറത്താക്കിയതില്‍ ദുഖമുണ്ട്. ലീഗ് പഴയകാല പ്രതാപത്തിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചു പോകണമെന്നും പറഞ്ഞത് ചിലര്‍ക്ക് അലോസരമുണ്ടാക്കിയെന്നു തോന്നുന്നുവെന്നും ജലീല്‍ പറഞ്ഞു.












Click it and Unblock the Notifications